Posts

Showing posts from October, 2020

Boerhaavia diffusa

Image
  Read in English തഴുതാമ മ റ്റ്   നാമ ങ്ങൾ  :   തമിഴാമ ശാസ്ത്രീയ   നാമം  :    Boerhaavia diffusa കുടുംബം   :  നിക്റ്റാംഗിയേസീ ആവാസവ്യവസ്ഥ  :  ഹാബിറ്റ്   :   ഔഷധി പ്രത്യേകത   :   നിലം പറ്റിവളരുന്ന ഒരു  ഔഷധസസ്യമാണ്‌  .    പൂക്കളുടെ  നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണം. ഉപയോഗം :   തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌.  തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനും  മൂത്രാശയ രോഗങ്ങൾക്കുമു ള്ള ഔഷധമായി  ഉപയോഗിക്കുന്നു. പനി , ശരീരത്തിലുണ്ടാകുന്ന  നീര്‌ ,  പിത്തം ,  ഹൃദ്രോഗം ,  ചുമ  എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു.  വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണ്. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Indigofera tinctoria

Image
Read in English   നീലമരി മറ്റുപേരുകള്‍: അമരി, നീലിച്ചെടി, നീലയമരി ശാസ്ത്രീയനാമം:  Indigofera tinctoria കുടുംബം:  Fabaceae ഹാബിറ്റ് : കുറ്റിച്ചെടിയാണ്. പ്രത്യേകതകള്‍ ഇതിൻെറ ഇലകളിൽ നിന്നാണ്  ഇൻഡിഗോ നീല ചായം ഉണ്ടാക്കുന്നത്. ഉപയോഗം  ഇലയിൽ നിന്നും വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഡിഗോ   ചായം ഉണ്ടാക്കുന്നത് നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലമരി ആസ്ത്മ, പ്രമേഹം, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നു പഴുതാര, ചിലന്തി, തേള്‍ എന്നിവയുടെ വിഷ ചികിത്സക്ക് ഉപയോഗിക്കുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  1859-ൽ ബംഗാളിൽ  ഇൻഡിഗോ കർഷകർ  ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച  ഇൻഡിഗോ  ലഹളയും ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ പരീക്ഷണമായ ബീഹാറിലെ ചമ്പാരണ്‍  സത്യാഗ്രഹവും  നീലയമരി കൃഷിയുമായി ബന്ധപെട്ട ചൂഷണങ്ങൾക്കെതിരെയായിരുന്നു. ഇല പൂക്കൾ കായ ഇന്‍ഡിഗോ   ചായം     കേരള വനം വന്യജീവി വകുപ്പ്     സാമൂഹിക വനവത്കരണ വിഭാഗം

Ixora coccinea

Image
   Read in English ചെത്തി മറ്റുപേരുകൾ : തെച്ചി,തെറ്റി,  കരവീരകം ശാസ്ത്രീയ നാമം :   Ixora coccinea കുടുംബം :  റൂബിയേസീ ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു  പ്രത്യേകത :  . മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു  കുറ്റിച്ചെടി യാണിത്. പാരിസ്ഥിതിക പ്രാധാന്യം  :   ഉപയോഗം :  കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്. അലങ്കാര ചെടി കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Cyanthillium cinereum

Image
     Read in English പൂവാംകുറുന്തൽ   മറ്റ് നാമങ്ങള്‍  :  പൂവാംകുരുന്നില ശാസ്ത്രീയനാമം :  Cyanthillium cinereum അപര ശാസ്ത്രീയനാമം :  Vernonia cineria കുടുംബം :  ആസ്റ്ററേസീ ആവാസവ്യവസ്ഥ  :  മദ്ധ്യ അമേരിക്കന് സ്വദേശിയയ  ഏകവർഷിയായ  ചെറു സസ്യമാണ് ഹാബിറ്റ്   : ഔഷധി പ്രത്യേകത   :  ഔഷധ സസ്യം,  ഉപയോഗം :  ദശപുഷ്പങ്ങളിൽ  ഒന്നാണ് പൂവാംകുറുന്തൽ. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു.  പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു.  പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് ഇല പൂവ്വ് കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Curculigo orchioides

Image
    Read in English   നിലപ്പന മ റ്റ്   നാമ ങ്ങൾ  :   കറുത്ത മുസ്‌ലി,   താലമൂലി,  നെൽപാത  ശാസ്ത്രീയ   നാമം :   Curculigo orchioides കുടുംബം : ഹൈപ്പോക്സിഡേസി  ഹാബിറ്റ്  :    ഔഷധി പ്രത്യേകത   :  നിലപ്പന  ഒരു ഔഷധ സസ്യമാണ്.   ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു. ആവാസവ്യവസ്ഥ  :  തണലും ഈര്‍പ്പവും ജൈവാംശമുള്ളതുമായ സ്ഥലത്ത് വളരുന്നു ഔഷധയോഗ്യഭാഗം   :  മൂലകാണ്ഡം ഉപയോഗം  :  നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.  നിലപ്പനയുടെ ഇല      കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.  ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും. നിലപ്പനയിൽ നിന്നാണ്   മുസലിഖദിരാദി   എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. പൂവ്വ് കിഴങ്ങ് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Ipomea obscura

Image
 Read in English തിരുതാളി മറ്റ് നാമങ്ങള്‍  :  ചെറുതാളി,  ചുട്ടിത്തിരുതാളി   ശാസ്ത്രീയനാമം :  ഇപോമോയിയ സെപിയാറിയ കുടുംബം :  കണ്‍വോള്‍വിലേസിയ ആവാസവ്യവസ്ഥ  :  വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ഹാബിറ്റ്   :  ആരോഹി പ്രത്യേകത   :  ഔഷധ സസ്യം,  കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്. ഉപയോഗം :  ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്.   സ്ത്രീകൾക്കുണ്ടാകുന്ന  വന്ധ്യതയ്ക്കും ,  ഗർഭപാത്രസംബന്ധമായ  അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത ,  പിത്തരോഗങ്ങൾ  എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. വേര് പാല്ക‍ഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും.  ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്. ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും.   കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Chrysophyllum cainito

Image
   Read in English സ്റ്റാർ അപ്പിൾ മ റ്റ്   നാമ ങ്ങൾ  :   അബിയാബ, എസ്ട്രെല്ലാ, പാൽപ്പഴം ശാസ്ത്രീയ   നാമം  :   Chrysophyllum cainito കുടുംബം  :  സപ്പോട്ടേസീ ആവാസവ്യവസ്ഥ  : ,  മദ്ധ്യ  അമേരിക്കയുടെ  താഴ്വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യൻ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ  നട്ടുവളർത്തിവരുന്നു. ഹാബിറ്റ്   :   മരം‌ പ്രത്യേകത  :  ഫലവൃക്ഷം ഉപയോഗം  : പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. പഴത്തിന് കോശക്ഷയത്തെ തടയാൻ കഴിവുള്ളതായി കരുതപ്പെടുന്നു. ഇലകളുടെ കഷായം പ്രമേഹത്തിന്റേയും സന്ധിവാതത്തിന്റേയും ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു.  തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.  മരം പുറംതൊലി ഇലകൾ പൂക്കൾ പഴങ്ങൾ Add caption പഴത്തിൻെറ ഛേദം കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Leucas aspera

Image
Read in English    തുമ്പ  മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :    Leucas aspera കുടുംബം  : ലാമിയേസീ ആവാസവ്യവസ്ഥ  :  വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ഹാബിറ്റ്   :   ഔഷധി പ്രത്യേകത   :  ഔഷധഗുണമുളള  ചെ ടി.  കരിന്തുമ്പ (  Anisomeles malabaria  ),  പെരുന്തുമ്പ (  Leucas cephalotes )  എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്ന മറ്റു തുമ്പകൾ. ചതുരാകൃതിയിലുള്ള തണ്ടുകളോട്  കൂടിയ തുമ്പയുടെ ഇലയുടെ അഗ്ര ഭാഗം കൂർത്തതാണ്    ഉപയോഗം : ഈ ഈസസ്യത്തിൻറെ തണ്ട് ,ഇല ,പൂവ് ,സമൂലം എന്നിവയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് . ദശപുഷ്പത്തിൽ ഉൾപെട്ടതാണ്. നേത്ര രോഗം, അണുബാധ , ജലദോഷം,വിഷ ബാധ എന്നിവക്കുള്ള ചികിത്സക്ക് ഈ സസ്യം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു. പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌. ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ. നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്. തുമ്പയിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം ജലദോഷത്തിന് നല്ല

Cynodon dactylon

Image
    കറുക - Cynodon dactylon നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌  കറുക . ഇത്  പൊവേസീ  സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon (Linn.) Pers എന്നുമാണ്‌ [1] . ഇത്  ആയുർവ്വേദത്തിൽ  ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു.  നീലധ്രുവ, ധ്രുവ  എന്നീ പേരുകളിൽ  സംസ്കൃതത്തിലും  Dhub grass, Bhama grass എന്നീ പേരുകളിൽ ഇംഗ്ലീഷിലും അറിയപ്പെടുന്നു [1] . സവിശേഷതകൾ കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന്‌ ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ്‌  [1] . ഘടന വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു. പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. വിത്തുകൾ വളരെ ചെറുതാണ്.

Albizia odoratissima

Image
Read in English കുന്നിവാക മറ്റ്  നാമങ്ങൾ  :  കരിംതകര,  കരുവാക, നെല്ലിവാക, പുളിവാക ശാസ്ത്രീയ   നാമം :   Albizia odoratissima കുടുംബം:  ഫാബേ സീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :  തടിമരം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. കാതലിന് കറുപ്പു നിറമാണ്. ഈട്ടി തടി പോലെ തോന്നിക്കുന്നതിനാൽ ഈട്ടി തടിയ്ക്ക് വ്യാജനായി ഉപയോഗിക്കുന്നു. പുറംതൊലി ഇല പൂവ്വ് കായ തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം