Cynodon dactylon

 

 കറുക-Cynodon dactylon


നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇത് പൊവേസീ സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon (Linn.) Pers എന്നുമാണ്‌[1]. ഇത് ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു. നീലധ്രുവ, ധ്രുവ എന്നീ പേരുകളിൽ സംസ്കൃതത്തിലും Dhub grass, Bhama grass എന്നീ പേരുകളിൽ ഇംഗ്ലീഷിലും അറിയപ്പെടുന്നു[1].

സവിശേഷതകൾ

കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന്‌ ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ്‌ [1].

ഘടന

വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു. പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. വിത്തുകൾ വളരെ ചെറുതാണ്.

ഹൈന്ദവാരാധനയിൽ

ദേവത: ആദിത്യൻ, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ്‌ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു). ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :മധുരം, കഷായം, തിക്തം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം

സമൂലം[2]

ഔഷധഗുണം

ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനുംതലച്ചോറിനുംഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്‌. മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.[അവലംബം ആവശ്യമാണ്]

Comments

Popular posts from this blog