Toona ciliata
ചന്ദനവേമ്പ്
ശാസ്ത്രീയ നാമം : Toona ciliata
കുടുംബം : മീലിയേസീ
ആവാസവ്യവസ്ഥ : ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് ചന്ദനവേമ്പ്.
ഉപയോഗം :
- പശ, പട്ട, പൂവ്, എണ്ണ, ഇല എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്.
- ത്രിദോഷങ്ങളെ ശമിപ്പിക്കുവൻ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ, വൃണങ്ങൾ എന്നിവ ശമിപ്പിക്കുവാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു
- തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്.
- പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും വനപുനരുദ്ഭവത്തിനും ഉപയോഗിക്കാറുണ്ട്.
Comments
Post a Comment