Common Jay
Read in English
കാട്ടുക്കുടുക്ക
ഇംഗ്ലീഷ് നാമം : Common Jay
ശാസ്ത്രീയ നാമം : Graphium doson
കുടുംബം: Papilionidae
തിരിച്ചറിയൽ:
കറുത്ത ചിറകുകൾക്ക് നടുവിൽക്കൂടി നാട്ടുകുടുക്കയെ ( Blue Bottle) പോലെ പച്ചകലർന്ന നീലനിറത്തിലുള്ള ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. എന്നാൽ ചിറകുകളുടെ വശങ്ങളിൽ മുഴുവനും പച്ചകലർന്ന നീലനിറത്തിലുള്ള പൊട്ടുകളും പാടുകളുണ്ട്. ശരീരം വെളുത്തതാണ്. പ്രത്യേകത: വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
ആത്ത, സീതപ്പഴം, അരണമരം, നെടുനാര് തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും വഴന, കറുവപട്ട തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മൈക്കീലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.
ജീവിത ചക്രം :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന ഇളം തുരിശു നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 2-ാം ഘണ്ഡം വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.
3. പ്യൂപ്പ -കൊക്കൂണിന് ആദ്യം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
പ്യൂപ്പ |
4. - ചിത്രശലഭം
തിരികെ സീതപ്പഴം / അരണമരം / നെടുനാര് / വഴന / കറുവപട്ട / തമല / / ചമ്പകം -ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക
Comments
Post a Comment