Common Grass Yellow
Read in English
മഞ്ഞപ്പാപ്പാത്തി
ഇംഗ്ലീഷ് നാമം : Common Grass Yellow
ശാസ്ത്രീയ നാമം : Eurema hecabe
കുടുംബം : Pieridae
തിരിച്ചറിയൽ:
തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് ചെറുമഞ്ഞപ്പാപ്പാത്തി(Small Grass Yellow -Eurema brigitta ) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി(Three-spot Grass Yellow-Eurema blanda) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി(One-spot Grass Yellow-Eurema andersoni) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി(Spotless Grass Yellow-Eurema laetaപ്രത്യേകത: ഇന്ത്യയിലെ ഏറ്റവും സാധാരണ ശലഭമായ മഞ്ഞപ്പാപ്പാത്തി സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാം
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
കണിക്കൊന്ന , പതിമുഖം , ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം :
1. മുട്ട- നെല്ലിൻെറ ആകൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.
3. പ്യൂപ്പ -കൊക്കൂണിന് ആദ്യം ഇളം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
Comments
Post a Comment