Posts

Swietenia macrophylla

Image
 Read in English മഹാഗണി   മറ്റ്  നാമങ്ങൾ  :  ശാസ്ത്രീയ   നാമം :   Swietenia macrophylla കുടുംബം:  ഫാബേ സീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :  തെക്കേ അമേരിക്കൻ തടിമരം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. ഫർണിച്ചർ നിർമാണത്തിനുപയോഗിക്കുന്നു. തണൽ‌വൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു  മധ്യ അമേരിക്കയിൽ ഇത് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.  പൂർണ്ണ വളർച്ച എത്തിയില്ലെങ്കിലും എകദേശം 25 വർഷം കൊണ്ട് ഉപയോഗയോഗ്യമാകുന്നതിനാൽ കേരളത്തിലെ രീതിയിൽ ഒരു പുരുഷായുസ്സിൽ രണ്ടു തവണ നട്ടുവളർത്തി മുറിച്ച് ഉപയോഗിക്കാവുന്ന മരമായി കണക്കാക്കുന്നു.  തൊലിപ്പുറം ബട്ടറസിങ് പൂക്കൾ കായ വിത്തുകൾ തടി കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Gmelina arborea

Image
   Read in  English കുമ്പിൾ മറ്റ്  നാമങ്ങൾ  :   കുമിഴ് ശാസ്ത്രീയ   നാമം :   Gmelina arborea കുടുംബം :  ലാമിയേസീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :   ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  ദശമൂലത്തിൽ  ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്.  കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകളും ശിൽപ്പങ്ങളും  നിർമ്മിക്കുന്നത് തായ്‍തടി പുറംതൊലി ഇല പൂവ്വ് കായ്‍കൾ തടി കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Biophytum sensitivum

Image
   Read in English            മുക്കുറ്റി മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :   ബയോഫിറ്റം സെൻസിറ്റൈവം കുടുംബം   :  ഓക്സാലിഡേസീ ആവാസവ്യവസ്ഥ  :  കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്നു ഹാബിറ്റ്   :   ഔഷധി പ്രത്യേകത :  ദശപുഷ്പങ്ങളിൽ പെടുന്ന  ഔഷധ സസ്യം.  നാട്ടിൻപുറത്തു കാണുന്ന ചെറിയ മുക്കുറ്റിയാണ് ബയോഫിറ്റം സെൻസിറ്റൈവം. കാട്ടിൽ അല്പം കൂടി ഉയരത്തിൽ വളരുന്ന മറ്റൊരു ചെടിയുണ്ട് - ബയോഫിറ്റം കാൻഡോലിയാനം. തണലും ഈർപവും കൂടുതൽ ഇഷ്ടപ്പെടുന്നു.‍   തൊട്ടാവാടിയുടെ  അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. ഔഷധയോഗ്യഭാഗം  : സമൂലം  ഉപയോഗം :  പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.  കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു ...

Bacopa monnieri

Image
  Read in English   ബ്രഹ്മി മറ്റു പേരുകള്‍: ശാസ്ത്രീയ നാമം:  Bacopa monnieri കുടുംബം:  Plantaginaceae ഹാബിറ്റ്:  ഔഷധി പ്രത്യേകതകള്‍ :  ഈര്‍പ്പമുള്ള പ്രദേശത്ത് പ്രത്യേകിച്ച് നെല്‍വയലുകളില്‍ കൂടുതലായും കണ്ടുവരുന്ന ഔഷധ സസ്യം ഔഷധയോഗ്യഭാഗം  -   സമൂലം ഔഷധഗുണം  :  ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു നാ‍ഡികളെ ഉത്തേജിപ്പിക്കുന്നു നവജാതശിശുക്കള്‍ക്ക് ബ്രഹ്മിയുടെ നീര് കൊടുക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Emilia sonchifolia

Image
  Read in English   മുയൽ  ചെവിയൻ മ റ്റ്   നാമ ങ്ങൾ :     ശാസ്ത്രീയ   നാമം  :   Emilia sonchifolia അപര ശാസ്ത്രീയ   നാമം  :   Emilia purpurea കുടുംബം  : ആസ്റ്ററേസീ ആവാസവ്യവസ്ഥ   :  ഹാബിറ്റ്   :  ഔഷധി പാരിസ്ഥിതിക പ്രാധാന്യം  :   പ്രത്യേകത  :  ഒരു ഔഷധ  സസ്യമാണ്‌.   വിവിധ ആകൃതിയിലുള്ള  ഇലകൾ ചെടിയിൽ കാണപ്പെടുന്നു.  ഇലയ്ക്ക്  മുയലിന്റെ ചെവിയോട് സാദൃശൃമുളളതിനാലാണ് മുയൽചെവിയൻ എന്ന് പറയുന്നത്. ഉപയോഗം   :   ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു ദശപുഷ്പങ്ങളിൽ ഒന്നാണ് ഈ ചെടി .   തെണ്ടസംബന്ധമായ എല്ലാ രോഗങ്ങൾക്കും,നേത്ര രോഗങ്ങൾ , ടോൺസിലൈറ്റിസ്, ചെന്നികുത്ത്, ചുമ,പനി തുടങ്ങിയ രോഗങ്ങൾക്കും ഫലപ്രദമാണ്. പല ആകൃതിയിലുള്ള ഇലകൾ പൂങ്കുല പാരച്യൂട്ട് വിത്തുകൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

star trees

   നക്ഷത്ര വൃക്ഷങ്ങൾ  ക്രമം  നക്ഷത്രം  വൃക്ഷം 1  അശ്വതി കാഞ്ഞിരം  2  ഭരണി നെല്ലി  3  കാർത്തിക അത്തി 4  രോഹിണി ഞാവൽ 5  മകയിരം കരിങ്ങാലി  6  തിരുവാതിര കരിമരം  7 പുണർതം        മുള 8  പൂയം അരയാൽ  9  ആയില്യം  നാങ്ക് 10  മകം  പേരാൽ 11  പൂരം  ചമത 12  ഉത്രം  അത്തി 13  അത്തം  അമ്പഴം 14  ചിത്തിര കൂവളം  15  ചോതി  നീർമരുത്  16  വിശാഖം  വയ്യംകൈത 17  അനിഴം  ഇല‍ഞ്ഞി 18  തൃക്കേട്ട  വെട്ടി 19  മൂലം  വെള്ള പൈന്‍ 20  പൂരാടം  വഞ്ചി 21  ഉത്രാടം   പ്ലാവ് 22  തിരുവോണം  എരിക്ക് 23  അവിട്ടം  വഹ്നി 24 ചതയം   കടമ്പ് 25  പൂരുരുട്ടാതി മാവ് 26  ഉത്രട്ടാതി കരിമ്പന 27  രേവതി  ഇലിപ്പ      

Phyllanthus niruri

Image
  Read in English  കീഴാര്‍നെല്ലി മറ്റ്   നാമങ്ങൾ  :  കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി, കിരുട്ടാർ നെല്ലി  ശാസ്ത്രീയ   നാമം  :   Phyllanthus niruri കുടുംബം :  ഫില്ലാന്തേസീ  ആവാസവ്യവസ്ഥ  :     സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്നു. പ്രത്യേകത :  മഞ്ഞപിത്തതിനുള്ള ഒറ്റമൂലി ഉപയോഗം :  സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം,  പനി,  മൂത്രാശയ രോഗങ്ങൾ  എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു. കീഴാർ നെല്ലിയിൽ അടങ്ങി യിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ.  കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു. മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന...